---
title: "പെരിങ്ങത്തൂർ    - മട്ടന്നൂർ വിമാനത്താവള റോഡ് ; പാനൂർ നഗരസഭയിലെ ആഘാത ബാധിതർക്കുള്ള ധനനഷ്ടം  കണ്ടെത്താനുള്ള വിവരശേഖരണം തുടങ്ങി"
english_title: "#Peringathur#Mattannur# Airport Road# Data collection# Panoor Municipality "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269410/Peringathur - Mattannur Airport Road; Data collection to determine financial losses for those affected in Panoor Municipality has"
published_at: "2025-02-11T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aaebfb655a8_652d6dd9e10ba_Untitled-11_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ    - മട്ടന്നൂർ വിമാനത്താവള റോഡ് ; പാനൂർ നഗരസഭയിലെ ആഘാത ബാധിതർക്കുള്ള ധനനഷ്ടം  കണ്ടെത്താനുള്ള വിവരശേഖരണം തുടങ്ങി

> **Lead Summary:** പാനൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പെരിങ്ങത്തൂർ - മേക്കുന്ന് - പാനൂർ - കൂത്തുപറമ്പ് - മട്ടന്നൂർ എയർപോർട്ട് റോഡ് 4 വരി പാതയാക്കുന്നതിന്റെ ഭാഗമായിട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി

## Article Content

പാനൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പെരിങ്ങത്തൂർ - മേക്കുന്ന് - പാനൂർ - കൂത്തുപറമ്പ് - മട്ടന്നൂർ എയർപോർട്ട് റോഡ് 4 വരി പാതയാക്കുന്നതിന്റെ ഭാഗമായിട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി

പാനൂർ നഗരസഭയിലെ ആഘാത ബാധിതരെ കണ്ടെത്താനും, അവരുടെ ധനനഷ്ടത്തിന്റെ കണക്കെടുത്തു റിപ്പോർട്ട്‌ ജില്ലാ കളക്റ്ററിന് സമർപ്പിക്കുന്നതിനുമായി ഗവണ്മെന്റ് ചുമതലപ്പെടുത്തി ഏൽപ്പിച്ച പ്ലാനറ്റ് കേരള എന്ന സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റിന്റെ പ്രതിനിധികൾ നിങ്ങളുടെ വീടുകളിൽ വിവരശേഖരണത്തിനായി ഇന്നു മുതൽ എത്തും.

അവർക്കു വേണ്ട വിവരങ്ങൾ ( ഭൂ ഉടമസ്ഥന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, വില്ലേജിൽ ഭൂ നികുതി അടച്ചതിന്റെ രസീതി) എന്നിവ പരിശോധിക്കുകയും ചെയ്യും.. 12 വില്ലേജുകളിലായി 39 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269410/Peringathur - Mattannur Airport Road; Data collection to determine financial losses for those affected in Panoor Municipality has)